ജലീബിലെ വെയർഹൗസിൽ പരിശോധന; കാലഹരണപ്പെട്ട ടയറുകൾ കണ്ടെത്തി

  • 12/06/2022

കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഫർവാനിയ എമർജൻസി ടീം ജലീബിലെ ഒരു വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഉപയോഗിച്ചതും കാലഹരണപ്പെട്ടതുമായ 1,675ലധികം ടയറുകൾ പിടിച്ചെടുത്തു. ബേസ്‌മെന്റിലെ സ്റ്റോറും അതിന്റെ വെയർഹൗസും ആണ് പരിശോധിച്ചതെന്ന് വാണിജ്യ മന്ത്രാലയത്തിലെ എമർജൻസി ടീം തലവൻ ജമാൻ അൽ മുത്തൈരി പറഞ്ഞു. സ്റ്റോർ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് താഴെയാണ് പ്രവർത്തിച്ചിരുന്നത്. 

വെയർഹൗസിൽ തീപിടുത്തമുണ്ടായാൽ, അത് മനുഷ്യ ജീവനടക്കം നഷ്ടപ്പെടുന്ന തരത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്ന് അൽ മുത്തൈരി പറഞ്ഞു. കാലഹരണപ്പെട്ട ടയറുകൾ, പ്രത്യേകിച്ച് ഉയർന്ന താപനില കൂടിയുള്ളപ്പോൾ വാഹനാപകടങ്ങൾക്ക് കാരണമാകും. ഇത് പൗരന്മാരുടെയും പ്രവാസികളുടെയും ജീവൻ അപകടത്തിലാക്കുകയാണ്. ഉപഭോക്താക്കൾ ഉപയോഗിച്ച ടയറുകൾ വാങ്ങരുതെന്നും പുതിയ ടയറുകൾ വാങ്ങുമ്പോൾ, ടയറിന്റെ കാലാവധി പരിശോധിച്ച് ഒരു വർഷത്തെ വാറന്റിയോടെ പർച്ചേസ് ഇൻവോയ്സ് സൂക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News