ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്; കുവൈത്തിലെ ബിസിനസ്സ് ഉടമകൾക്ക് അനുകൂലമായി ലഭിച്ചത് 106,787 ദിനാർ

  • 12/06/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിമാസ സ്ഥിതിവിവരക്കണക്ക് പുറത്ത് വിട്ട് മാൻപവർ അതോറിറ്റി.ബിസിനസ്സ് ഉടമകൾക്ക് (പൗരന്മാർ) അനുകൂലമായി 106,787 ദിനാർ ആണ് ലഭിച്ചിട്ടുള്ളത്. അതേസമയം, ​ഗാർഹിക തൊഴിലാളികൾക്ക് അനുകൂലമായി 913 ദിനാറു ലഭിച്ചു. ലൈസൻസ് നേടി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 420 ലേബർ ഓഫീസുകളാണ് നിലവിലുള്ളത്. പുതിയതായി മൂന്ന് ഓഫീസുകൾക്ക് കൂടെ ലൈസൻസ് ലഭിച്ചിട്ടുണ്ട്. 

രണ്ട് ഓഫീസുകളുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. കൂടാതെനിയമലംഘനം നീക്കം ചെയ്തതിന് ശേഷം ഏഴ് ഓഫീസുകളുടെ സസ്പെൻഷൻ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പ് 424 പരാതികളാണ് ആകെ രജിസ്റ്റർ ചെയ്തത്. അതിൽ 156 എണ്ണം കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പിലൂടെ രമ്യമായി പരിഹരിച്ചു. 22 പരാതികൾ ജുഡീഷ്യറിയിലേക്ക് റഫർ ചെയ്തു. 

ഒരു തൊഴിലാളിക്കെതിരെ തൊഴിലുടമയിൽ നിന്ന് 40 പരാതികൾ, ഒരു ഓഫീസിനെതിരെ തൊഴിലുടമയിൽ നിന്ന് 268 പരാതികൾ, ഒരു തൊഴിലുടമയ്‌ക്കെതിരെ ഒരു തൊഴിലാളിയിൽ നിന്ന് 113 പരാതികൾ, തൊഴിലുടമയ്‌ക്കെതിരെ ഒരു ഓഫീസിൽ നിന്ന് മൂന്ന് പരാതികൾ, ജോലി ഉപേക്ഷിച്ചത് സംബന്ധിച്ച 13 പരാതികൾ, പാസ്പോർട്ടുമായി ബന്ധപ്പെട്ട 16 എന്നിവയാണ് ലഭിച്ചത്. നിയമലംഘനം നടത്തിയ രണ്ട് ഓഫീസുകൾക്ക് പൂട്ടി സ്റ്റിക്കറുകളും പതിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News