കുവൈത്തിന്റെ എണ്ണ വരുമാനം 24 ബില്യൺ ദിനാറിലെത്തി; മുൻ ബജറ്റിനേക്കാൾ 50 ശതമാനം വർധന

  • 12/06/2022

കുവൈത്ത് സിറ്റി: ഉൽപ്പാദനത്തിലെ വർധനവും  ബാരലിന്റെ വില കൂടിയതോടെയും 2022-2023 സാമ്പത്തിക വർഷത്തിലെ എണ്ണ വരുമാനം ഏകദേശം 24 ബില്യൺ ദിനാറിൽ എത്തിയതായി കണക്കുകൾ. മുൻ ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ 50 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പാർലമെന്ററി ബജറ്റ് ആൻഡ് ഫൈനൽ അക്കൗണ്ട് കമ്മിറ്റി കണക്കാക്കി. ബജറ്റ് ചർച്ച ചെയ്യുന്നതിനായി കുവൈത്ത് പെട്രോളിയം കോർപ്പറേഷനുമായും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായും കമ്മിറ്റി ചർച്ച നടത്തിയിരുന്നു. 

ചെലവുകൾ ഏകദേശം 23.1 ബില്യൺ ദിനാർ ആയാണ് കണക്കാക്കപ്പെടുന്നതെന്ന് കമ്മിറ്റിയുടെ തലവൻ എംപി അദ്‌നാൻ അബ്ദുൾ സമദ് പറഞ്ഞു. മുൻ എസ്റ്റിമേറ്റിൽ നിന്ന് 50 ശതമാനം ആണ് വർധിച്ചിട്ടുള്ളത്. കോർപ്പറേഷൻ 823 മില്യൺ ദിനാർ ആണ് അറ്റാദായമായി കണക്കാക്കിയത്. സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News