യാത്രാ ആവശ്യകതകൾ കൂടി; കുവൈത്ത് വിമാനത്താവളത്തിൽ വൻ തിരക്ക്

  • 13/06/2022

കുവൈത്ത് സിറ്റി: ആ​ഗോള തലത്തിൽ തന്നെ കൊവിഡ‍് നിയന്ത്രണങ്ങൾ എല്ലാം നീങ്ങിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. രാജ്യത്തേക്ക് എത്തുന്നവരുടെയും പുറപ്പെടുന്നവരുടെയും എണ്ണത്തിൽ വർധനയുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് മഹാമാരി മൂലം യാത്രയ്ക്ക് കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇത് അവസാനിച്ചതോടെ ആ​ഗോള തലത്തിൽ തന്നെ മിക്ക വിമാനത്താവളങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്. വേനൽക്കാല അവധിക്കാലം വിദേശത്ത് ചെലവഴിക്കാൻ യാത്ര ചെയ്യാനുള്ള പാച്ചിലാണ് തിരക്ക് കൂട്ടിയിട്ടുള്ളത്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഓപ്പൺ സ്കൈസ് നയത്തിന് അനുസൃതമായി പ്രവർത്തിക്കുന്നതിനും വിമാനത്താവളത്തിലൂടെ യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും വലിയ തയാറെടുപ്പുകളാണ് നടത്തിയത്. പാസഞ്ചർ റിസപ്ഷൻ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുക, എത്തിച്ചേരൽ, പുറപ്പെടൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുക തുടങ്ങിയ നടപടികളാണ് അധികൃതർ സ്വകരിച്ചിട്ടുള്ളത്. കുവൈത്ത് വിമാനത്താവളം വഴി ഈ വേനൽക്കാലത്ത് മാത്രം യാത്രക്കാരുടെ എണ്ണം ആറ് മില്യൺ പരിധി കവിയുമെന്നാണ് സിവിൽ ഏവിയേഷൻ കണക്കുക്കൂട്ടുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News