കുവൈത്തിൽ ബാലവേല കേസുകൾ വളരെ കുറവാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് ബ്യൂറോ

  • 13/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ബാലവേല സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകൾ കുറവാണെന്ന്  നാഷണൽ ബ്യൂറോ ഓഫ് ഹ്യൂമൻ റൈറ്റ്‌സ്. ബാലവേല പൂർണമായി അവസാനിപ്പിക്കുന്നതിന് വേണ്ടി കൃത്യമായി ഈ വിഷയങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും എസ്എബി വൈസ് പ്രസിഡന്റ് ഡോ. ഷിയാം അൽ ഫ്രൈഹ് പറഞ്ഞു. ബാലവേലക്കെതിരായ അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലവേല ഒരു ആഗോള പ്രതിഭാസമാണ്. ഇത് ഒരു സമൂഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യസ്തമാണ്.

എന്നാൽ, കുവൈത്തിൽ ബാലവേല കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ സമീപകാലത്ത് കാർ റിപ്പയറിം​ഗ് ഗാരേജുകളിലും വഴിയോര കച്ചവടക്കാർക്കിടയിലും ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വഴിയോര കച്ചവടക്കാരുമായി ബന്ധപ്പെട്ട് "സുരക്ഷിതവും സുസ്ഥിരവുമായ കുട്ടിക്കാലത്തേക്ക്" എന്ന മുദ്രാവാക്യം ഉയർത്തി ബ്യൂറോ കഴിഞ്ഞ ഒക്ടോബറിൽ ഒരു  ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള 218 മില്യൺ കുട്ടികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ കണക്കുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News