ലഹരി മരുന്ന് വിൽപ്പന; കുവൈത്തിൽ ഇന്ത്യക്കാരൻ പിടിയിൽ

  • 13/06/2022

കുവൈത്ത് സിറ്റി: ലഹരിമരുന്നുകളുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ. അരക്കിലോ ഹെറോയിനും ഷാബുവുമായി സാൽമിയ പ്രദേശത്ത് നിന്നാണ് ഹവല്ലി  സെക്യൂരിട്ടി ഡയറക്ടറേറ്റ് പ്രതിയെ പിടികൂടിയത്. പട്രോളിം​ഗ് സംഘത്തെ കണ്ടപ്പോൾ പ്രവാസി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ ശേഷം നടത്തിയ പരിശോധനയിൽ പ്രവാസിയുടെ റെസിഡൻസി പെർമിറ്റും അവസാനിച്ചതായി കണ്ടെത്തി. കൈയിലുണ്ടായിരുന്ന വലിയ ബാ​ഗിലാണ് ലഹരിമരുന്നുകൾ സൂക്ഷിച്ചിരുന്നത്. യുവാക്കൾക്കും കൗമാരക്കാർക്കും ആണ് ലഹരിമരുന്നുകൾ വിറ്റിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രവാസി സമ്മതിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News