കുവൈത്തിലെ കോ ഓപ്പറേറ്റീവ് സ്റ്റോറുകളിൽ നിയമലംഘനങ്ങൾ; 13 അം​ഗങ്ങളെ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു

  • 13/06/2022

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളുടെ ഷെയർഹോൾഡർമാരുടെ ഫണ്ടുകൾക്ക് മേലുള്ള കടന്നുകയറ്റുകൾ ഇപ്പോഴും തുടരുകയാണെന്ന് റിപ്പോർട്ട്. ഡയറക്ടർ ബോർഡിലെ ചില അംഗങ്ങളുടെ ഭരണപരമായ ലംഘനങ്ങൾക്കും കൃത്രിമങ്ങൾക്കും പുറമേയാണ്  ലക്ഷക്കണക്കിന് ദിനാർ കണക്കാക്കിയ ഷെയർഹോൾഡർമാരുടെ ഫണ്ടുകളുടെ ദുരുപയോഗങ്ങളും നടക്കുന്നത്. ഇതിൽ കർശന നടപടികൾ എടുക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ നിന്നും ദേശീയ അസംബ്ലിയുടെ പ്രതിനിധികളിൽ നിന്നും അതിവേ​ഗ ഇട‌പെടൽ വേണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. 

ജഹ്‌റ ഗവർണറേറ്റിലെ ഒരു സഹകരണ സംഘത്തിന്റെ ബിസിനസും അക്കൗണ്ടുകൾ അവലോകനം ചെയ്യാൻ സാമൂഹികകാര്യ മന്ത്രാലയം രൂപീകരിച്ച സമിതിയുടെ അന്തിമ റിപ്പോർട്ടിലാണ് ഏറ്റവും ഒടുവിലുള്ള ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിട്ടുള്ളത്. അക്കൗണ്ടിം​ഗ് എൻട്രികളും രേഖകളും മറ്റ് ഓഡിറ്റ് രീതികളും പരിശോധിച്ചതിൽ നിന്ന് ലംഘനം വ്യക്തമായതോടെ അസോസിയേഷൻ ബോർഡ് അം​ഗങ്ങളെ പിരിച്ച് വിടണമെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യണമെന്നുമാണ് ശുപാർശ ലഭിച്ചിട്ടുള്ളത്. കൂടാതെ ചില പ്രധാന മാർക്കറ്റുകളുടെ കസ്റ്റോഡിയൻമാരിൽ നിന്നുള്ള 13 ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News