കുവൈത്തിൽ കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയം രജിസ്റ്റർ ചെയ്തത് 1,966 നിയമലംഘനങ്ങൾ, ശക്തമായ പരിശോധന തുടരുന്നു

  • 13/06/2022

കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി പൊതു സുരക്ഷാ വിഭാ​ഗം കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളിൽ 1,966 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ​ഗവർണറേറ്റുകളിലായി 653 ചെക്ക് പോയിന്റുകൾ ക്രമീകരിച്ചായിരുന്നു പരിശോധന. 432 റെസിഡൻസി നിയമലംഘകരാണ് ക്യാമ്പയിനിൽ അറസ്റ്റിലായത്. ആവശ്യമായ രേഖ കൈവശം ഇല്ലാത്ത 294 പേരും പിടിയിലായി. വാണ്ടഡ് ലിസ്റ്റിലുള്ള 18 കുറ്റവാളികളും അറസ്റ്റിലായി. ഈ കാലയളവിൽ ആകെ 692 ട്രാഫിക്ക് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News