ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിരക്ക് ഉയർത്തുമോ? കുവൈത്തിൽ ചർച്ചകൾ സജീവം

  • 13/06/2022

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിരക്ക് കൂട്ടുന്ന വിഷയം വാണിജ്യ മന്ത്രാലയം ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്. നിലവിൽ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ചെലവ് 890 ദിനാറിൽ കൂടാൻ പാടില്ലെന്നാണ് വ്യവസ്ഥ. തൊഴിലുടമ ലേബർ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാക്കുമ്പോൾ 390 ദിനാർ വർധിപ്പിക്കുന്നത് സംബന്ധിച്ചാണ് മന്ത്രാലയം ചർച്ചകൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, നിലവിൽ നിരക്കിൽ ഒരു വ്യത്യാസവും വരുത്തിയിട്ടില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 

ചർച്ചകളിൽ നിലവിൽ തീർപ്പുകൾ ഒന്നും വന്നിട്ടില്ല.നിലവിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിരക്കിനെതിരെ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ നിരവധി പരാതികൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം വാണിജ്യ മന്ത്രാലയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. റിക്രൂട്ട്മെന്റ് നിരക്ക് ഉയർത്തണമെന്ന വാദത്തെ പിന്തുണയ്ക്കുന്ന നിരവധി മന്ത്രാലയ ഉദ്യോ​ഗസ്ഥരുണ്ട്. ഈ സാഹചര്യത്തിലും കുവൈത്തി പൗരന്റെ താൽപര്യത്തിന് അനുസരിച്ചും അനുയോജ്യമായതുമായ തീരുമാനം വിഷയത്തിലുണ്ടാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News