അറബ് ലോകത്തെ ഏറ്റവും ചൂടേറിയ രാജ്യമായി കുവൈത്ത്

  • 14/06/2022

കുവൈത്ത് സിറ്റി: അറബ് ലോകത്ത് ഏറ്റവും ചൂട് കൂടിയ പ്രദേശമായി കുവൈത്ത്. മൂന്ന് വേനൽക്കാല മാസങ്ങളിൽ ശരാശരി താപനില 45 ഡിഗ്രി സെൽഷ്യസും പരമാവധി 51 ഡിഗ്രിയുമെന്നതാണ് കുവൈത്തിന്റെ കണക്കുകൾ.  ശരാശരി താപനില 44 ഡിഗ്രി സെൽഷ്യസും പരമാവധി 51 ഡി​ഗ്രിയുമായി ബാ​ഗ്ദാദ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ശരാശരി താപനില 43 ഡിഗ്രി സെൽഷ്യസും പരമാവധി 49 ഡി​ഗ്രിയുമായി റിയാദ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. അബുദാബി (42 , 47) നാലാമതും ദോഹ (41, 47) അഞ്ചാമതുമാണ്.

അറബ് ഗൾഫ് സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസിന്റെ “ദശകങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയതും ചൂടേറിയതുമായ അറബ് വേനൽ: വരൾച്ചയുടെയും തീയുടെയും ഉയർന്ന അപകടസാധ്യതകൾ“ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഖാർത്തൂം, മനാമ, മസ്ക്കറ്റ്, ദമാസ്ക്കസ്, കെയ്റോ തുടങ്ങിയ പ്രദേശങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News