കുവൈത്തിന്റെ സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുന്നു; ഉപഭോക്തൃ ചിലവുകൾ വർദ്ധിച്ചു

  • 16/06/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുന്നതായി റിപ്പോർട്ട്. പ്രാഥമികമായി എണ്ണവിലയുടെ റെക്കോർഡ് വർധനവും ആഗോള സാമ്പത്തിക രംഗത്തിൻ്റെ  വീണ്ടെടുപ്പ് വേഗത്തിലായതുമാണ് തുണച്ചത്. ഫിച്ച് സൊല്യൂഷൻസ് കുവൈത്തിലെ ഗാർഹിക ചെലവുകളുടെ വളർച്ചയുടെ പ്രകടമാണെന്നാണ് വിലയിരുത്തുന്നത്. നടപ്പ് വർഷത്തിൽ 5.7% ശതമാനത്തിൽ നിന്ന് 6.2 ശതമാനമായാണ് വർധിച്ചിട്ടുള്ളത്. 2021 ൽ 10.7 ബില്യൺ ആയിരുന്നത് ഈ വർഷം 11.8 ബില്യൺ ആയി ഉയർന്നു. 

രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി 2022ൽ 6.7 ശതമാനവും 2023ൽ 3.1 ശതമാനവും വളരുമെന്ന മുൻ പ്രതീക്ഷകൾക്ക് അനുസൃതമാണ് രാജ്യത്തെ ഉപഭോക്തൃ ചെലവുകളുടെ കാര്യത്തിലെ സൂചകങ്ങളെന്നാണ് ഫിച്ച് വിലയിരുത്തുന്നത്. റഷ്യ-ഉക്രേനിയൻ യുദ്ധത്തെ തുടർന്ന് എണ്ണവില ഉയരുന്നത് പ്രതീക്ഷകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒപ്പം ട്രാവൽ, ടൂറിസം മേഖലയിലെ ക്രമാനുഗതമായ വീണ്ടെടുക്കൽ കുവൈത്തിൽ ചില്ലറ വിൽപ്പന വർധിപ്പിക്കും.  മൂല്യവർധിത നികുതി നടപ്പാക്കുന്നത് 2024 വരെ നീട്ടിയതും തുണയാകുമെന്ന് ഫിച്ച് റിപ്പേർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News