ഗൾഫ് മേഖലയിലെ പുകവലിക്കാരിൽ കുവൈറ്റ് രണ്ടാം സ്ഥാനത്ത്

  • 16/06/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രതിശീർഷ സിഗരറ്റ് ഉപഭോഗം പ്രതിവർഷം 1,849 ആണെന്ന് കണക്കുകൾ. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പുകവലി വിരുദ്ധ സംരംഭമായ "ദി ടുബാക്കോ അറ്റ്ലസ്"-ന്റെ ഏഴാം പതിപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,955 സിഗരറ്റ് എന്ന നിലയിൽ പ്രതിശീർഷ ഉപഭോഗമുള്ള ലെബനൻ കഴിഞ്ഞാൽ മേഖലയിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ് കുവൈത്തിന്റേത്. പ്രതിവർഷം 1,764 സിഗരറ്റുകളുമായി ലിബിയയും 438 സിഗരറ്റുമായി യുഎഇയും 485 സിഗരറ്റുമായി സൗദി അറേബ്യയുമാണ് കുവൈത്തിന് പിന്നിലുള്ളത്.

ലോകത്ത് 1.1 ബില്യൺ പുകവലിക്കാരുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. മറ്റ് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുമുണ്ട്. സിഗരറ്റിന്റെ ഉപയോഗം ഒരു ആഗോള പകർച്ചവ്യാധിയായി തുടരുകയാണ്. ആഗോളതലത്തിൽ പുകയില ഉപയോഗത്തിലൂടെ ആരോഗ്യ-സാമ്പത്തിക ചെലവുകൾ വിനാശകരമായി മാറിയിട്ടുണ്ടെന്നും റിപ്പോർട്ട് വിശദീകരിച്ചു. 2019ൽ പുകയില ഉപയോഗം ലോകമെമ്പാടും 8.67 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. 6.53 ദശലക്ഷത്തിലധികം പുരുഷന്മാരും 2.14 ദശലക്ഷത്തിലധികം സ്ത്രീകളുമാണ് മരണപ്പെട്ടത്. രണ്ട് ട്രില്യൺ കുവൈത്തി ദിനാറിന്റെ സാമ്പത്തിക ഇതിന് പുറമെ ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ വിശദമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News