കുവൈത്തിന് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങൾ ഇന്ത്യ നൽകുമെന്ന് അംബാസഡർ സിബി ജോർജ്

  • 16/06/2022

കുവൈത്ത് സിറ്റി: ഇനി മുതൽ കയറ്റുമതി നിരോധിച്ച ഗോതമ്പ് ഉൾപ്പെടെ കുവൈത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും നൽകുമെന്ന് ഇന്ത്യ അറിയിച്ചു. കുവൈത്തിന് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങൾ ഇന്ത്യ നൽകുമെന്ന് അംബാസഡർ സിബി ജോർജ് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷരിയാന് ഉറപ്പ് നൽകി. 

കൊവിഡ് മഹാമാരി സമയത്ത് കുവൈത്ത് ഇന്ത്യയ്ക്ക് നൽകിയ വലിയ സഹായം അദ്ദേഹം അനുസ്മരിച്ചു. 215 മെട്രിക് ടൺ ഓക്‌സിജനും ആയിരത്തിലധികം സിലിണ്ടറുകളും കുവൈത്ത് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

കൊവിഡ് കാലത്തെ ദുരിതാശാസ്വ പ്രവർത്തനങ്ങളിൽ കുവൈത്ത് വഹിച്ച വലിയ പങ്ക് മുൻനിർത്തി, ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ നിന്ന് ഒഴിവാക്കുന്നത് ഉൾപ്പെടെ രാജ്യം അനുവദിക്കുന്ന എല്ലാ സാധനങ്ങളും നൽകി കുവൈത്തിന് പിന്തുണയ്ക്കുമെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News