കുവൈത്തിൽ ശനിയാഴ്ച കൊടും ചൂട്; ഇന്നും നാളെയും പൊടിക്കാറ്റ്

  • 16/06/2022

കുവൈറ്റ് സിറ്റി : വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 മുതൽ 60 കിലോമീറ്ററോളം ശക്തിയിൽ വീശുന്നതിനാൽ കുവൈറ്റിലെ പ്രത്യേകിച്ച് കാർഷിക പ്രദേശങ്ങളിലും  തുറസ്സായ പ്രദേശങ്ങളിലും പൊടിയും പൊടിപടലങ്ങളും ഉയരുമെന്നും അങ്ങനെ  ദൃശ്യപരതി  കുറയുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. 

നാളെ വെള്ളിയാഴ്ചയും  മിതമായ കാറ്റ് തുടരുമെന്നും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത പ്രതീക്ഷിക്കുമെന്നും കരം പറഞ്ഞു, ഇന്നും നാളെയും പ്രതീക്ഷിക്കുന്ന താപനില 46 നും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും,  വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറയുന്നതിന്റെ ഫലമായി  ശനിയാഴ്ച 50 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും അദ്ദേഹം വിശദീകരിച്ചു. 

Related News