കുവൈത്തിൽ പൊതുസ്ഥലത്ത് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശം

  • 16/06/2022

കുവൈത്ത് സിറ്റി: വ്യവസ്ഥകളും നിയമങ്ങളും പാലിക്കാതെ പൊതുസ്ഥലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടു കെട്ടാൻ ഉത്തരവ്. കുവൈത്ത് മുനസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മാൻഫൗഹി ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. ഇങ്ങനെ കണ്ടു കെട്ടുന്ന വാഹനങ്ങൾ പൊതു ലേലത്തിൽ മൂന്ന് മാസങ്ങൾ കഴിഞ്ഞ് വിൽക്കുമെന്നും സർക്കുലറിൽ പറയുന്നു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാത്ത സ്ഥലങ്ങളിൽ ചില മൊബൈൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി നിരീക്ഷിച്ചതായി സർക്കുലറിൽ അൽ മാൻഫൗഹി ചൂണ്ടിക്കാട്ടി. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

പാർപ്പിട പ്രദേശങ്ങളിലെ ആളുകളെ ബുദ്ധിമുട്ടിക്കുന്നതാണ് ഇത്തരം പ്രവണതകൾ. വാണിജ്യ-വ്യവസായ മന്ത്രാലയം ലൈസൻസ് ഇല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന മൊബൈൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള 2021ലെ മന്ത്രിതല പ്രമേയം നമ്പർ 30-ലെ ആർട്ടിക്കിൾ ആറ് അനുസരിച്ച് നിയമനടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ഇങ്ങനെ കണ്ടെത്തുന്ന വാഹനങ്ങൾക്ക് ആദ്യം മുന്നറിയിപ്പ് നൽകും. 24 മണിക്കൂറുകൾക്കുള്ളിൽ മാറ്റിയില്ലെങ്കിൽ പിടിച്ചെടുക്കാനും നിർദ്ദിഷ്ട സ്ഥലങ്ങളിലേക്ക് മാറ്റാനുമാണ് നിർദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News