ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 16/06/2022

കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശികമായും  ആഗോളതലത്തിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതിന്റെ വെളിച്ചത്തിൽ, ആശുപത്രികളിലും  കേന്ദ്രങ്ങളിലും മെഡിക്കൽ മാസ്ക് ധരിക്കാൻ പ്രതിജ്ഞാബദ്ധരാകാൻ ആരോഗ്യ മന്ത്രാലയം ജീവനക്കാരോട്  ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പുകൾ, മന്ത്രാലയത്തിന്റെ ജനറൽ ഓഫീസ്, തുടങ്ങി എല്ലാ ആരോഗ്യ മേഖലകളുമുള്ള ജീവനക്കാർ മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം.

ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദിന്റെ നിർദ്ദേശപ്രകാരം, മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർക്കും ആശുപത്രികളുടെയും പ്രത്യേക ആരോഗ്യ, മെഡിക്കൽ സെന്ററുകളുടെയും ഡയറക്ടർമാർക്കുള്ള സർക്കുലറിൽ ആവശ്യപ്പെട്ടു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News