കുവൈത്തിൽ 217,000 കോടീശ്വരന്മാർ; കണക്കുകൾ ഇങ്ങനെ

  • 16/06/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ 6.1 ശതമാനം വർധനവുണ്ടായതായി കണക്കുകൾ. കാപ്‌ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻഷ്യൽ സർവീസസ് പുറത്തിറക്കിയ വേൾഡ് വെൽത്ത് റിപ്പോർട്ട് 2022ൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 205,000ൽ നിന്ന് കോടീശ്വരന്മാരുടെ എണ്ണം 217,000 ആയി ഉയർന്നു. അതായത് 12,000 കോടീശ്വരന്മാരുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ ആഗോളതലത്തിൽ കുവൈത്ത് 18-ആം സ്ഥാനത്താണ്.

സൗദിയിൽ 210,000ൽ നിന്ന് 224,000 ആയാണ് കോടീശ്വരന്മാരുടെ എണ്ണം ഉയർന്നത്.  മിഡിൽ ഈസ്റ്റിൽ 5.5 ശതമാനം എന്ന നിലയിൽ കോടീശ്വരന്മാരുടെ എണ്ണം കൂടിയപ്പോൾ അവരുടെ സമ്പത്ത് 6.3 ശതമാനവും വർധിച്ചു. ഓഹരി വിപണിയിലെ വളർച്ച കാരണം അതിസമ്പന്നരുടെ സമ്പത്ത് 7.8 ശതമാനത്തിൽ നിന്ന് എട്ടായി ഉയർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News