ജിഡിപി വളർച്ച; ലോകത്ത് കുവൈത്തിന് ഏഴാം സ്ഥാനം, അറബ് രാജ്യങ്ങളിൽ രണ്ടാമത്

  • 17/06/2022

കുവൈത്ത്  സിറ്റി:   2022ലെ ജിഡിപി വളർച്ച നിരക്ക് പ്രകാരം കുവൈത്ത് (8.2 ശതമാനം)  ലോകത്ത് ഏഴാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമാണെന്ന് സാമ്പത്തിക റിപ്പോർട്ട്.   കഴിഞ്ഞ വർഷം 5.9 ശതമാനം ആയിരുന്നു കുവൈത്തിന്റെ ജിഡിപി വളർച്ച നിരക്ക്. അഞ്ച് വർഷത്തിനിടെ കുവൈത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ശരാശരി വളർച്ച 0.5 ശതമാനത്തിലെത്തിയെന്ന്
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയുള്ള  ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ടിൽ പറയുന്നു.

 റെക്കോർഡ് നിലവാരം രേഖപ്പെടുത്തിയ  എണ്ണവിലയിലെ വർധനവ് കുവൈത്തിന് നേട്ടമായി. നടപ്പ് സാമ്പത്തിക വർഷത്തിൽ 3 ബില്യൺ കമ്മി രേഖപ്പെടുത്തുമെന്ന മുൻ കണക്കുകളെ അപേക്ഷിച്ച് രാജ്യം 9 ബില്യൺ ദിനാറിലധികം മിച്ചം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാരലിന് 110 ഡോളറിനും 120 ഡോളറിനും ഇടയിൽ റെക്കോർഡ് നിലവാരം രേഖപ്പെടുത്തിയ നിലവിലെ എണ്ണവിലയിലെ കുതിച്ചുചാട്ടമാണ് കുവൈത്തിന് നേട്ടമാകുന്നത്. റിപ്പോർട്ട് പ്രകാരം ഗയാന ആണ് ജി ഡി പി വളർച്ചയിൽ ഒന്നാമത് നിൽക്കുന്നത്. റഷ്യയും യുക്രൈനുമാണ് ഏറ്റവും പിന്നിൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News