വെടിയുതിർക്കുന്നതിന് പോലീസുകാരെ ശാസ്ത്രീയമായി പരിശീലിപ്പിക്കാൻ കുവൈറ്റ്

  • 17/06/2022

കുവൈത്ത് സിറ്റി: വിവിധ സാഹചര്യങ്ങളിൽ വെടിയുതിർക്കുന്നതിന് പോലീസുകാരെ ശാസ്ത്രീയവും സാങ്കേതികവുമായ രീതിയിൽ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷ വിഭാഗം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി. ശത്രുക്കളുടെ ലക്ഷ്യങ്ങളെ തകർക്കുന്നതിനും അപകടത്തിൽ പെടുമ്പോൾ തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനും സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ തടയുന്നതിനും കൃത്യമായ പരിശീലനം ആവശ്യമാണ്. സെക്യൂരിറ്റി ഡയറക്‌ടറേറ്റുകളിലെ ഷൂട്ടിംഗ് റേഞ്ചുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ അതിന് ചുമതല വഹിച്ച  ടെക്‌നിക്കൽ കമ്മിറ്റിയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി പൊതുതാൽപ്പര്യം സംരക്ഷിച്ച് സുരക്ഷാ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ കാഴ്ചപ്പാടിന്റെ ചട്ടക്കൂടിനുള്ളിൽ സുരക്ഷാ ഉപകരണങ്ങളും മേഖലകളും നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യാൻ മന്ത്രാലയം വലിയ താത്പര്യമാണ് കാണിക്കുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫും അണ്ടർ സെക്രട്ടറി ലഫ്റ്റനൻ്റ് ജനറൽ അൻവർ അൽ ബർജാസും വലിയ പ്രാധാന്യം ഇക്കാര്യങ്ങൾക്ക് നൽകുന്നുണ്ട്. ഏൽപ്പിച്ച ചുമതലകൾ കൃത്യമായി പൂർത്തീകരിക്കുന്നതിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ വലിയ പരിശ്രമങ്ങൾക്ക് അംഗങ്ങളെ അൽ സൗബി അഭിനന്ദിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News