കഴിഞ്ഞ വർഷം കുവൈറ്റ് ഇറക്കുമതി ചെയ്തത് 691 മില്യൺ ദിനാറിന്റെ സ്വർണ്ണവും ഡയമണ്ടും

  • 18/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്ത് 691 മില്യൺ ദിനാർ മൂല്യമുള്ള ആഭരണങ്ങളും വിലയേറിയ കല്ലുകളും ലോഹങ്ങളും ഇറക്കുമതി ചെയ്തതായി കണക്കുകൾ. 2020 ലെ 294 മില്യൺ ദിനാറുമായി താരതമ്യം ചെയ്യുമ്പോൾ വാർഷികാടിസ്ഥാനത്തിൽ135 ശതമാനം വർധനയാണ് ഇത്തരം ഇറക്കുമതിയിൽ ഉണ്ടായിട്ടുള്ളത്. 

പ്രകൃതിദത്തമോ സംസ്ക്കരിച്ചതോ ആയ മുത്തുകൾ, വിലയേറിയതായ കല്ലുകൾ, വിലയേറിയ ലോഹങ്ങൾ, വിലയേറിയ ലോഹങ്ങളുടെ ഇമിറ്റേഷനുകൾ തുടങ്ങിയവയുടെ രാജ്യത്തേക്കുള്ള ഇറക്കുമതി 2021ലെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ 218 മില്യൺ ദിനാറുമായി ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. രണ്ടാം പാദത്തിൽ ഇത് 115.7 മില്യൺ ദിനാറും മൂന്നാം പാദത്തിൽ 159 മില്യൺ ദിനാറുമായിരുന്നു. 2021ന്റെ അവസാന മൂന്ന് മാസങ്ങളിൽ 158 മില്യൺ ദിനാർ മൂല്യമുള്ള ഇത്തരം വസ്തുക്കളുടെ ഇറക്കുമതി നടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News