ആവശ്യ വസ്തുക്കളുടെ സ്‌റ്റോക്ക് ഉറപ്പാക്കണമെന്ന് കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രാലയ നിർദേശം

  • 18/06/2022

കുവൈത്ത് സിറ്റി: ദീർഘകാല ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സാമൂഹ്യകാര്യ മന്ത്രാലയം സഹകരണ സംഘങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആറ് മാസത്തിൽ കുറയാതെ പ്രധാനപ്പെട്ട ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കണമെന്നാണ് നിർദേശം. ഈ വിഷയത്തിൽ ഭീതിയുടെയോ ആശങ്കയുടെയോ ആവശ്യമില്ലെന്ന് ഫെഡറേഷൻ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് തലവൻ അബ്ദുൾ അസീസ് ആസാദ് പറഞ്ഞു. ഒരു മുൻകരുതൽ എന്ന നിലയിലാണ് ഈ നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

68 സഹകരണ സംഘങ്ങളെ ഇക്കാര്യത്തിൽ അഭിസംബോധന ചെയ്തതാണ് സാമൂഹ്യകാര്യ മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ചിട്ടുള്ളത്. അതേ സമയം, ഭക്ഷ്യസുരക്ഷാ സംവിധാനത്തെ പിന്തുണയ്‌ക്കുന്നതിന് ചുമതല നൽകിയ മന്ത്രാലയത്തിന്റെ വർക്ക് ടീമിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ആനുകാലിക റിപ്പോർട്ട് സഹിതം ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള കമ്മിറ്റിക്ക് നൽകാൻ മന്ത്രിസഭ സാമൂഹികകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News