മരുഭൂമിയിൽ കുടുങ്ങി പോയി; അച്ഛനും മകനും വെള്ളം ലഭിക്കാതെ മരിച്ചു

  • 18/06/2022

കുവൈത്ത് സിറ്റി: ദാരുണമായ ഒരു അപകടത്തിന് സാക്ഷ്യം വഹിച്ച് സൗദി അറേബ്യ. അജ്മാൻ വാലി മരുഭൂമിയിൽ അകപ്പെട്ട കുവൈത്തി പൗരനും എട്ട് വയസുകാരനും മകനും വെള്ളം ലഭിക്കാതെ മരണത്തിന് കീഴടങ്ങി. അച്ഛനും മകനും തങ്ങളുടെ ആടുകളെ മേയ്ക്കാൻ പോയ ശേഷം മരുഭൂമിയിലൂടെ തിരിച്ചു വരികയായിരുന്നു. എന്നാൽ, വാഹനം മണ്ണിൽ കുടുങ്ങി. ആരെയും സഹായത്തിനായി വിളിക്കാനും ഇരുവർക്കും കഴിഞ്ഞില്ല. മരുഭൂമിയിലെ പാതകളിൽ യാത്ര ചെയ്ത് ഏറെ പരിചയമുള്ള പിതാവും കുട്ടിയും അൽ-നൈരിയ ഗവർണറേറ്റിന് സമീപമുള്ള മരുഭൂമിയിലേക്ക് പോയപ്പോഴായിരുന്നു ദാരുണമായ സംഭവം.

മണലിൽ നിന്ന് വാഹനം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പിതാവ് മകനെ അവിടെ നിർത്തിയ ശേഷം 25 കിലോമീറ്റർ അകലെയുള്ള ഹിജ്റത്ത് മൊഗാട്ടി പ്രദേശത്തേക്ക് കാൽനടയായി പോകാൻ തീരുമാനിച്ചു. എന്നാൽ, ഇവിടെ എത്തും മുമ്പ് ദാഹിച്ച് വലഞ്ഞ് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഏകദേശം 46 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള പ്രദേശത്ത് പിതാവിനെ കാത്ത് കുട്ടിയും നിർജ്ജലീകരണം കാരണം മരിച്ചു. കുവൈത്തിലെ സഭാൻ ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹം ഖബറടക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News