ഹൈദരാബാദിൽ സ്വർണ്ണവുമായി സ്ത്രീ പിടിയിൽ; എത്തിയത് കുവൈത്തിൽ നിന്ന്

  • 18/06/2022

കുവൈത്ത് സിറ്റി: ഹൈദരാബാദ് രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവുമായി സ്ത്രീ പിടിയിൽ. കുവൈത്തിൽ നിന്ന് എത്തിയ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടിച്ചത്. 86 ല​ക്ഷം മൂല്യം വരുന്ന 1.646 കിലോ​ഗ്രാം സ്വർണമാണ് പിടിച്ചെടുത്തിട്ടുള്ളത്. കുവൈത്തിൽ നിന്ന് ജെ9403 വിമാനത്തിലാണ് ഇവർ എത്തിയത്. സ്വകാര്യ ഭാഗത്ത് പേസ്റ്റ് രൂപത്തിലും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സോക്സിനുള്ളിലുമാണ് സ്വർണം കട‌ത്തിയത്. സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും തുടരന്വേഷണം നടക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News