ആശങ്ക വേണ്ട; ആവശ്യത്തിന് ചിക്കൻ ഉത്പന്നങ്ങൾ സ്റ്റോക്ക് ഉണ്ടെന്ന് കുവൈറ്റ് ഫെഡറേഷൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റീ

  • 19/06/2022

കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ചിക്കൻ ഉത്പന്നങ്ങളുടെ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും അറിയിപ്പ്. ഫെഡറേഷൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് പ്രസിഡന്റ് അബ്‍ദുൾഅസീസ് സുൽത്താനും സാമൂഹ്യകാര്യ മന്ത്രാലയത്തിലെ കോ ഓപ്പറേറ്റീവ്സ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹിയാം അൽ ഖുദൈറും പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീതി കാരണം ആവശ്യത്തിൽ കൂടുതൽ വാങ്ങി സൂക്ഷിക്കേണ്ട കാര്യമില്ലെന്ന് അറിയിപ്പിൽ പ്രത്യേകം പറയുന്നുണ്ട്.

മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാർ എല്ലാ ഗവർണറേറ്റുകളിലെയും സഹകരണ സംഘങ്ങളിലും ദിവസേന പരിശോധന നടത്തുന്നുണ്ട്. ചിക്കന്റെ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ഫ്രീസറുകൾ നിറഞ്ഞിട്ടുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് പരിശോധന. ഏതെങ്കിലും ചരക്കിന്റെ ക്ഷാമം നേരിടുന്നുണ്ടോയെന്ന് നിരന്തരം പരിശോധിക്കുന്നുമുണ്ട്. സഹകരണ സംഘങ്ങൾക്ക് ചിക്കൻ വിതരണം ചെയ്യാത്ത കമ്പനികൾക്ക് പകരമായി മറ്റു കമ്പനികൾ ഉണ്ടെന്നും അബ്‍ദുൾഅസീസ് സുൽത്താൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News