ഇരുമ്പ് സ്ക്രാപ്പ് കയറ്റുമതി നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി കുവൈത്ത്

  • 19/06/2022

കുവൈത്ത് സിറ്റി: ഇരുമ്പ് സ്ക്രാപ്പുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ ഷരിയാൻ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ഈ മാസം 17 മുതൽ ഡിസംബർ 31 വരെ കയറ്റുമതി നിരോധനം തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മാർച്ചിലാണ് ഇരുമ്പ് സ്ക്രാപ്പുകൾ കയറ്റുമതി ചെയ്യുന്നതിന് മൂന്ന് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ കാലാവധി അവസാനിച്ചതോടെയാണ് വിലക്ക് നീട്ടാൻ വാണിജ്യ മന്ത്രാലയം തീരുമാനിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News