തുർക്കിയിൽ കൂടുതൽ ഭൂമി വാങ്ങുന്നവരുടെ പട്ടികയിൽ കുവൈത്തികൾ നാലാം സ്ഥാനത്ത്

  • 19/06/2022

കുവൈത്ത് സിറ്റി: തുർക്കിയിൽ ഏറ്റവും കൂടുതൽ ഭൂമി വാങ്ങുന്ന വിദേശികളുടെ പട്ടികയിൽ കുവൈത്തികൾ നാലാം സ്ഥാനത്താണെന്ന് കണക്കുകൾ. തുർക്കി അധികൃതർ തന്നെ പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. തുർക്കിഷ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മെയിൽ കുവൈത്തികൾ 130 പ്രോപ്പർട്ടികളാണ് തുർക്കിയിൽ വാങ്ങിയത്. 1,275 പ്രോപ്പർട്ടികൾ വാങ്ങിയ റഷ്യക്കാരാണ് ഒന്നാമത് നിൽക്കുന്നത്. 736 പ്രോപ്പർട്ടികൾ സ്വന്തമാക്കി ഇറാനികൾ രണ്ടാം സ്ഥാനത്താണ്.

മൂന്നാം സ്ഥാനത്തുള്ള ഇറാഖികൾ വാങ്ങിയത് 617 പ്രോപ്പർട്ടികളാണ്. വിദേശികൾക്ക് വസ്തുക്കൾ വിൽക്കുന്നതിൽ തുർക്കി നഗരമായ ഇസ്താംബുൾ ആണ് ഒന്നാമതുള്ളത്. കഴിഞ്ഞ മെയിൽ 2,451 പ്രോപ്പർട്ടികളാണ് ന​ഗരത്തിലേത് മാത്രമായി വിദേശികൾക്ക് വിൽപ്പന നടത്തിയത്. 885 പ്രോപ്പർട്ടികളുമായി ആന്റലയ രണ്ടാമത് നിൽക്കുന്നു. പിന്നാലെയുള്ള 264  പ്രോപ്പർട്ടികളുമായി മെർസിൻ ആണ്. വിദേശികൾക്കുള്ള റിയൽ എസ്റ്റേറ്റ് വിൽപ്പന ജനുവരി മുതൽ മെയ് വരെ മാത്രം 70 ശതമാനമാണ് വർധിച്ചത്. 2021ലെ ഇതേ കാലയളവിൽ 26,753 പ്രോപ്പർട്ടികൾ വിറ്റതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News