10 രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്താനൊരുങ്ങി കുവൈറ്റ്

  • 19/06/2022

കുവൈറ്റ് സിറ്റി : മഡഗാസ്‌കർ, കാമറൂൺ, ഐവറി കോസ്റ്റ്, ഘാന, ബെനിൻ, മാലി, കോംഗോ എന്നിവയുൾപ്പെടെ ആഫ്രിക്കയിൽ നിന്നുള്ള 10 ഓളം രാജ്യക്കാർക്ക് എല്ലാത്തരം വിസകൾ നൽകുന്നത് തടയുന്നതിനുള്ള നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ രാജ്യങ്ങളിലെ എംബസികൾ കുവൈത്തിൽ ഇല്ലാത്തതാണ് ഈ നീക്കത്തിന് കാരണമെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

ഈ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾ കുവൈത്തിൽ നിയമലംഘനത്തിൽ ഏർപ്പെട്ടാൽ അവരെ നാടുകടത്തുക എന്നത് വളരെ സങ്കീർണ്ണവും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. അവരിൽ ചിലർ അവരുടെ പാസ്‌പോർട്ടുകൾ മനഃപൂർവം മറയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു, ഇത് എംബസികളില്ലാത്തതിനാൽ സുരക്ഷാ സേവനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് ഉറവിടങ്ങൾ ചൂണ്ടിക്കാട്ടി.

ദീർഘകാലമായി ജയിലിൽ കഴിയുന്നവരും ആ രാജ്യങ്ങളിൽ നിന്നുള്ളവരുമായ ആളുകൾക്ക് യാത്രാരേഖകൾ ലഭിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം സൗദി അറേബ്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും ഈ രാജ്യങ്ങളിലെ എംബസികളെ സമീപിച്ചതായി വൃത്തങ്ങൾ വെളിപ്പെടുത്തി.  പൗരന്മാരെ നാടുകടത്തുന്നതിന് ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളോ ട്രാൻസിറ്റ് വഴിയോ പോലും ഇല്ലാത്തതും നടപടികൾ സങ്കീർണമാക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News