ചൂതാട്ടം; 18 പ്രവാസികളെ കുവൈത്തിൽനിന്നും നാടുകടത്തും

  • 19/06/2022

കുവൈറ്റ് സിറ്റി :  ഫ്ലാറ്റിൽ ചൂതാട്ടം നടത്തിയ 18 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടി. സാല്‍മിയയിലെ ഒരു ഫ്ലാറ്റിലാണ് ഇവര്‍ ചൂതാട്ടം നടത്തിയത്. രാത്രിയിൽ ശല്യം ചെയ്യുന്നതായി അയൽവാസികളിൽ നിന്ന് ലഭിച്ച സൂചനയെത്തുടർന്ന് ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . വിവരം ശരിയാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം നിയമപരമായ അനുമതി നേടി,  ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയതും 18 പ്രവാസികള്‍ പിടിയിലായതും. രാത്രി മുഴുവൻ ചൂതാട്ടത്തിലും മദ്യപാനത്തിലും ചെലവഴിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചൂതാട്ടക്കാരിൽ നിന്ന് 1500 ദിനാറും ചീട്ടുകളും  പോലീസ് പിടിച്ചെടുത്തു. പിടിയിലായ എല്ലാവരെയും  നാടുകടത്തുകയും വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News