കുവൈത്തിലേക്ക് കടത്തപ്പെട്ട അഞ്ച് ഫറവോനിക് പുരാവസ്തുക്കൾ ഈജിപ്തിന് തിരികെ നൽകി

  • 19/06/2022

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്തപ്പെട്ട അഞ്ച് ഫറവോനിക് പുരാവസ്തുക്കൾ രാജ്യം ഈജിപ്തിന് തിരികെ നൽകി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച പുരാവസ്തുക്കൾ 2019ലാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. അൽ-ഉക്‌സൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഈ വിലമതിക്കാനാവാത്ത പുരാവസ്തുക്കൾ കുവൈത്ത് സർവ്വകലാശാലയിലെ വിദ​ഗ്ധർ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ബിസി 1400 വരെ പഴമുള്ള വസ്തുക്കളാണ് ഇതെന്നാണ് വ്യക്തമായത്. 

ഇക്കാര്യങ്ങൾ വ്യക്തമായതോടെ ഈജിപ്ഷ്യൻ എംബസിയുമായി നടത്തിയ ഏകോപനത്തിലൂടെ അന്താരാഷ്‌ട്ര ഉടമ്പടികൾ പ്രകാരം ഈ വസ്തുക്കൾ തിരകെ നൽകുകയായിരുന്നുവെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചറൽ ആർട്ട്സ് ആൻഡ് ലിറ്ററേച്ചറിലെ ആർട്ടിഫാക്ട്സ് ആൻഡ് മ്യൂസിയംസ് വിഭാ​ഗം തലവൻ സുൽത്താൻ അൽ ദുവൈഷ് പറഞ്ഞു. ഇത്തരത്തിൽ ഈജിപ്തിന് പുരാവസ്തുക്കൾ തിരെ നൽകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ, 2018ൽ ഒരു വുഡൻ കാസ്ക്കറ്റ് കവറും തിരികെ നൽകിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News