ജൂലൈ പകുതിയോടെ കുവൈത്തിൽ താപനില എറ്റവും ഉയർന്ന നിലയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്

  • 19/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽക്കാലത്തിന് ജൂൺ 21ന് തുടക്കമാകുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ആദെൽ അൽ സാദൗൻ അറിയിച്ചു. ഭൂമിയുടെ മധ്യരേഖയ്ക്ക് ലാറ്റിറ്റ്യൂഡ് 23.5 വടക്ക് സ്ഥിതി ചെയ്യുന്ന ട്രോപിക് ഓഫ് കാൻസറിന് ലംബമായിസൂര്യൻ അതിന്റെ ഏറ്റവും ഉയർന്ന ഉയരത്തിൽ ആയിരിക്കും. ആ ലൈനിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ സൂര്യൻ നേരിട്ട് മുകളിൽ തന്നെയായിരിക്കും സ്ഥിതി ചെയ്യുന്നത്. 

‌ദിവസങ്ങളോളം തണലില്ലാത്ത അവസ്ഥയുണ്ടാകും. പിന്നീട് സൂര്യൻ ക്രമേണ താഴേക്കിറങ്ങും. കുവൈത്തിൽ സൂര്യൻ 84 ഡിഗ്രി ദിശയിലായിരിക്കും, ഉച്ചസമയത്ത് നിഴൽ ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. ജൂലൈ പകുതിയോടെ താപനില എറ്റവും ഉയർന്ന നിലയിലേക്കെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News