മത്സ്യക്കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

  • 19/06/2022

കുവൈത്ത് സിറ്റി: മത്സ്യക്കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനവുമായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് നിന്ന് പിടിക്കുന്ന പച്ചമീനും അത് ഫ്രോസൺ ചെയ്യുന്നത് ഉൾപ്പെടെയുള്ള വകഭേദങ്ങളും കയറ്റുമതി ചെയ്യാൻ പാടില്ല. മത്സ്യോത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് 2022-ലെ 47-ാം നമ്പർ സർക്കുലർ കസ്റ്റംസ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

കാർഷിക, ഫിഷറീസ് അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി നേടിയ ശേഷം ഇറക്കുമതി ചെയ്ത മത്സ്യങ്ങളും ക്രസ്റ്റേഷ്യനുകളും വീണ്ടും കയറ്റുമതി ചെയ്യാൻ അനുവദനീയമാണ്. ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ലൈസൻസുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുതിയതും ശീതീകരിച്ചതും  സംസ്കരിച്ചതുമായ മത്സ്യങ്ങളും ക്രസ്റ്റേഷ്യനുകളും ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ട്. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സിൽ നിന്ന് മുൻകൂർ അനുമതി നേടിയ ശേഷം മത്സ്യ ഫാമുകളുടെ ഉടമകൾക്ക് ബീജസങ്കലനം ചെയ്ത മുട്ട, ലാർവ, കുഞ്ഞുങ്ങൾ, വളർത്തു മത്സ്യങ്ങളുടെ എന്നിവ ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ടെന്നും കസ്റ്റംസ് നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News