നാളെ ഏറ്റവും ദൈർഘ്യമേറിയ പകലിന് കുവൈത്ത് സാക്ഷ്യം വഹിക്കും

  • 20/06/2022

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ മണിക്കൂറുകൾ ഉള്ള പകലിന് കുവൈത്ത് നാളെ ചൊവ്വാഴ്ച സാക്ഷ്യം വഹിക്കും. 14 മണിക്കൂറും രണ്ട് മിനിറ്റുമായിരിക്കും നാളത്തെ പകൽ എന്ന് അൽ ഒജാരി സയന്റഫിക്ക് സെന്റർ അറിയിച്ചു. നാളെത്തെ രാത്രി ഒമ്പത് മണിക്കൂറും 58 മിനിറ്റും ആയിരിക്കും. അറേബ്യൻ ഗൾഫിന്റെ വടക്കേ അറ്റത്തുള്ള കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിന് കാരണമെന്ന് സെന്ററിന്റെ പബ്ലിക്ക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ ജമാൻ പറഞ്ഞു. 

സൂര്യപ്രകാശത്തിന്റെ പ്രകടമായ ചലനവും വടക്കൻ അർദ്ധഗോളത്തിൽ അതിന്റെ പരമാവധി വ്യാപ്തിയും കാരണം ഈ സംഭവം വർഷം തോറും ആവർത്തിക്കുന്നത്. ഈ കാലയളവിൽ താപനില ഉയരുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് സൂര്യരശ്മികളുടെ ഉയർന്ന ആം​ഗിളാണ്. ഇത് പ്രദേശത്തിന്,  പ്രത്യേകിച്ച് കുവൈത്തിന് ഏതാണ്ട് ലംബമാണ്. ഇതോടെ പകൽ സമയത്തിന് ദൈർഘ്യം കൂടുന്നത്. ഈ ദിവസങ്ങളിൽ കുവൈത്തിൽ സൂര്യൻ അതിന്റെ പരമാവധി ഉയരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News