ഏറ്റവും നീളമുള്ള അന്തർവാഹിനി കേബിളുമായി ബന്ധിപ്പിക്കാൻ കുവൈത്ത്; വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ

  • 20/06/2022

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്തർവാഹിനി കേബിളുകളിലൊന്നുമായി ബന്ധിപ്പിച്ച് ഒരു അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ ആക്സസ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി. കമ്പനികളുടെ ഒരു കൺസോർഷ്യം വഴി നടപ്പിലാക്കുന്ന അന്തർവാഹിനി കേബിൾ, ഗൾഫ് രാജ്യങ്ങളിലൂടെ ദക്ഷിണാഫ്രിക്കയിലേക്കാണ് കടന്നുപോവുക. തുടർന്ന് അന്താരാഷ്ട്ര കമ്മ്യൂണിക്കേഷൻസുമായി ലിങ്ക് ചെയ്യും.

കുവൈത്ത് നിലവിൽ രണ്ട് മറൈൻ കേബിളുകളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. പഴയ നിർമ്മാണമായതിനാൽ തടസങ്ങളും 
കാര്യക്ഷമതയില്ലായ്മയും കാരണം അവയിലൊന്ന് പ്രവർത്തനരഹിതമാണ്. ഒരു പുതിയ അന്തർവാഹിനി കേബിൾ സ്ഥാപിക്കുന്നത് ആഗോള ഇൻറർനെറ്റിലേക്കും പുറത്തേക്കുമുള്ള ആശയവിനിമയ ഗതാഗതം വർധിപ്പിക്കുമെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. പ്രാദേശിക കമ്പനികൾക്ക് ഉയർന്ന കാര്യക്ഷമതയോടെ പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഇതോടെ നൽകാൻ കഴിയുമെന്നും അവർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News