കുവൈറ്റി സ്‌പോൺസറുടെ സ്വർണ്ണവുമായി കടന്ന വീട്ടുജോലിക്കാരി പിടിയിൽ

  • 20/06/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് സ്‌പോൺസറുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ച ഫിലിപ്പിനോ സ്വദേശിയെ സാൽവ പോലീസ് സ്‌റ്റേഷനിൽ അറസ്റ്റ് ചെയ്തു. സ്വർണ്ണവുമായി കുവൈത്ത് എയർപോർട്ടിൽ എത്തുകയും എന്നാൽ എയർപോർട്ടിൽ വെച്ച് സ്വർണ്ണത്തിന്റെ ഇൻവോയ്‌സുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സ്വർണ്ണം കുവൈത്തിൽ വിൽക്കാൻ ശ്രമിച്ചു എന്നാൽ അവിടെയും പർച്ചേസ് ഇൻവോയ്‌സ് ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല. തന്റെ ഫിലിപ്പിനോ വീട്ടുജോലിക്കാരിയെ പെട്ടെന്ന് കാണാതാവുകയും അവളുടെ പാസ്‌പോർട്ടും 2500 ദിനാർ വിലയുള്ള ആഭരണങ്ങളും മോഷ്ടിച്ചതായും കുവൈത്ത് പൗരൻ നേരത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News