ലോകത്തിൽ ഏറ്റവും താപനില ഉയർന്ന രാജ്യങ്ങളിൽ കുവൈത്തും

  • 20/06/2022

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ടത് ഇറാഖ്, കുവൈത്ത്, ഇറാൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥലങ്ങൾ മാത്രം. ശനിയാഴ്ച ഏറ്റവും ചൂട് രേഖപ്പെടുത്തിയ പ്രദേശങ്ങളുടെ വിവരങ്ങളാണ് എൽഡൊറാഡോ വെബ്സൈറ്റ് പുറത്ത് വിട്ടിട്ടുള്ളത്. ഏറ്റവും ചൂട് രേഖപ്പെടുത്തിയ ആദ്യ മൂന്ന് പ്രദേശങ്ങളും ഇറാഖിൽ തന്നെയാണ്. അമരാഹ്, നസ്‍രിയ, റാഫൈ എന്നീ പ്രദേശങ്ങളാണ് അവ. 50 ഡി​ഗ്രി സെൽഷ്യസ് ആണ് അമരാഹിൽ രേഖപ്പെടുത്തിയ താപനില. 

ബാക്കി രണ്ട് പ്രദേശങ്ങളിലും താപനില 49.4 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കുവൈത്തിലെ ജഹ്റയാണ് നാലാം സ്ഥാനത്ത് വന്നത്.  49.3 ഡി​ഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില. അഞ്ചും ആറും സ്ഥാനങ്ങൾ യഥാക്രമം ഇറാനിലെ അഹ്‍വാസ്, അൽ അമിദിയ എന്നീ ന​ഗരങ്ങൾക്കാണ്. ഒമാൻ ന​ഗരമായ ഫഹൗദ് ഒമ്പതാം സ്ഥാനത്തുമെത്തി. ഏറ്റവും ചൂടേറിയ രാജ്യങ്ങളുടെ പട്ടികയിൽ അറബ് രാജ്യങ്ങൾ തന്നൊണ് ഏറ്റവും മുന്നിലുള്ളത്. യൂറോപ്പിലെ ചില രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ താപനില വർധിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News