ആന്ധ്രയില്‍ ഓട്ടോറിക്ഷക്ക് മേല്‍ വൈദ്യുതിലൈന്‍ പൊട്ടിവീണ് എട്ട് പേര്‍ വെന്തുമരിച്ചു

  • 30/06/2022

വിജയവാഡ: ആന്ധ്രാപ്രദേശില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് എട്ട് പേര്‍മരിച്ചു. ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടു കൂടിയായിരുന്നു സംഭവം. വൈദ്യുതി ലൈന്‍ പൊട്ടിവീണ് വാഹനമാകെ കത്തിയമര്‍ന്നു. 

നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ചതിനെ തുടര്‍ന്ന് ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടി ഓട്ടോ റിക്ഷയ്ക്ക മുകളില്‍ വീഴുകയുമായിരുന്നു. പത്ത് പേരാണ് ഓട്ടോ റിക്ഷയില്‍ ഉണ്ടായിരുന്നത്. ഇതില്‍ എട്ടുപേരും സംഭവ സ്ഥലത്തു തന്നെ പൊള്ളലേറ്റ് മരിച്ചതായാണ് വിവരം. നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും എട്ടുപേര്‍ ദാരുണമായി മരിക്കുകയായിരുന്നു.രണ്ടുപേരെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related News