ഷാര്‍ജ ഭരണാധികാരിക്ക് ആതിഥേയത്വം വഹിക്കാൻ കേരളം അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം

  • 29/07/2022



ദില്ലി: ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശന വേളയിൽ അവരെ കാണുവാനോ അവര്‍ക്ക് ആതിഥേയത്വം നല്‍കാനോ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ വകുപ്പ് മന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗ് ആണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയില്‍ അറിയിച്ചു.   

സംസ്ഥാനത്തെ ഏതെങ്കിലും ഭരണാധികാരിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയോ ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായത്തിനായി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ആവശ്യപ്പെട്ടിട്ടില്ല. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ നിലവിലുളള പ്രോട്ടോക്കാള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരം വിദേശത്തു നിന്നുളള ഏതു ഔദ്യോഗിക നടപടികളും സംസ്ഥാനങ്ങളുമായി നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെ മാത്രമാണ്.  

വിദേശകാര്യ മന്ത്രാലയത്തിന്‍റ മുന്‍കൂട്ടി അനുമതിയില്ലാതെ നയതന്ത്രജ്ഞര്‍ക്കോ വിദേശമിഷന് നേതൃത്വം നല്‍കുന്നവര്‍ക്കോ പരിപാടികള്‍ സജ്ജീകരിക്കാന്‍ ചെയ്യാന്‍ പാടുളളതല്ല. വിദേശ മിഷനുകളുമായി ബന്ധപ്പെട്ട് പാലിക്കേണ്ടത് കര്‍ശനമായ പ്രോട്ടോക്കാള്‍ നടപടികളാണ്. കേരള സര്‍ക്കാരിന്‍റെ പ്രോട്ടോക്കോള്‍ ലംഘനത്തിന് കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ലോകസഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ അറിയിച്ചു.

Related News