പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്താന്‍ നിര്‍ദേശം

  • 31/07/2022

കുവൈത്ത് സിറ്റി: പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താനുള്ള തീരുമാനം സജീവമായി നടപ്പാക്കാന്‍ എൻവയോൺമെന്‍റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്‍ദുള്ള അൽ അഹമ്മദ് പരിസ്ഥിതി പരിശോധന, നിയന്ത്രണ വകുപ്പിന് നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയവുമായുള്ള ഏകോപനത്തോടെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. 

കുവൈത്ത് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുക, മാലിന്യങ്ങൾ കൊണ്ടുപോയി അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ തള്ളുന്നത്, മണൽ മോഷ്ടിക്കുക ഉൾപ്പെടെ ചെയ്യുന്ന നിയമലംഘകർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. പരിസ്ഥിതി ലംഘനം കണ്ടെത്തിയാൽ മുന്നറിയിപ്പ് നല്‍കുന്നതില്‍ ഒതുക്കാതെ പരിശോധനാ റിപ്പോർട്ട് രേഖപ്പെടുത്തുകയും നിയമലംഘകന്റെ സിവിൽ ഐഡി പിൻവലിക്കുകയും ചെയ്യണം. കൂടാതെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും വേണം. ഇതിന് ശേഷം നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് അൽ അഹമ്മദ്  പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News