വിവാഹിതയായ യുവതിയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടു; ഇരുവരെയും മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദനം

  • 31/07/2022

ജയ്പുര്‍: രാജസ്ഥാനിലെ ബന്‍സ്വാരയില്‍ യുവതിയെയും സുഹൃത്തായ യുവാവിനെയും നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ബന്‍സ്വാരയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന വിവാഹിതയായ യുവതിയെയും ഇവരുടെ സുഹൃത്തായ യുവാവിനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. 

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍  ഭര്‍ത്താവ് ഉള്‍പ്പടെ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കഴിഞ്ഞദിവസമാണ് ദാരുണസംഭവം ഉണ്ടായത്. സമീപജില്ലയില്‍ ജോലി തേടിപ്പോയപ്പോഴാണ് യുവതി സുഹൃത്തിനെ കണ്ടത്. സുഹൃത്തുമായി സംസാരിക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും കണ്ടതോടെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

മരത്തില്‍ കെട്ടിയിട്ട ശേഷം യുവതിയെ വടി കൊണ്ട് പൊതിരെ തല്ലുന്നതും യുവതി നിലവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തു. ദേശീയ വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.  
 

Related News