കുവൈത്തി പൗരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് 10 വര്‍ഷം തടവ് ശിക്ഷ

  • 31/07/2022

കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. ഇരയുടെ ഒട്ടകം  പ്രതിയുടെ ക്യാമ്പിംഗ് സൈറ്റിൽ പ്രവേശിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിൽ നിന്ന് മരണത്തിലേക്ക് നയിച്ച ശാരീരിക ആക്രമണമായി കോടതി കുറ്റങ്ങള്‍ മാറ്റിയതായി വൃത്തങ്ങൾ വെളിപ്പെടുത്തി. 

സാൽമിയിലെ റോഡിൽ വാഹനാപകടത്തിൽ ഒരു പൗരന്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് തർക്കങ്ങള്‍ക്കൊടുവില്‍ പ്രതി പൗരനെ മനഃപൂർവം വാഹനം കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News