ഇസ്രായേല്‍ ഉത്പന്നങ്ങള്‍ക്കുള്ള നിരോധനം തുടരാന്‍ കുവൈത്ത്

  • 01/08/2022

കുവൈത്ത് സിറ്റി: ഇസ്രായേല്‍ ഉത്പന്നങ്ങള്‍ക്കുള്ള നിരോധനം തുടരാനുള്ള തീരുമാനമെടുത്ത് കുവൈത്ത്. റീജിയണൽ ഓഫീസുകളിലെ ലെയ്‌സൺ ഓഫീസർമാരുടെ കോൺഫറൻസിന്റെ യോഗത്തിലാണ് ഇസ്രയേലിനെയും രാജ്യത്തിന്‍റെ ഉത്പന്നങ്ങളെയും  കമ്പനികളെയും ബഹിഷ്‌ക്കരിക്കുന്നതിനുള്ള നിലപാട് തുടരാന്‍ തീരുമാനിച്ചിട്ടുള്ളത്. നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പനികളുടേതെന്ന് സംശയിക്കുന്ന സാധനങ്ങൾ അവ കണ്ടുക്കെട്ടുമെന്ന് കോണ്‍ഫറന്‍സിലെ കുവൈത്തി പ്രതിനിധി മാഷരി അല്‍ ജറല്ലാഹ് പറഞ്ഞു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ഡയറക്ടറുടെ നിർദ്ദേശങ്ങൾക്കും ശുപാര്‍ശകള്‍ക്കും അനുസൃതമായാണ് പ്രവര്‍ത്തനം. ബഹിഷ്‌കരണ പ്രഖ്യാപനം ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള ഒരു ഉപാധിയാണ്. അറബ് ബഹിഷ്‌കരണ കോണ്‍ഫറന്‍സ് പുറപ്പെടുവിച്ച തീരുമാനങ്ങളും ശുപാർശകളും തുടർന്നും നടപ്പിലാക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്രായേൽ ബഹിഷ്‌കരണത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും ബാധകമായ ചില കമ്പനികളെ നിരോധിക്കുന്നത് ഉൾപ്പെടെ നിരവധി വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തതായും അല്‍ ജറല്ലാഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News