2021-ൽ കുവൈത്ത് പ്രവാസികൾ നാട്ടിലേക്കയച്ചത് 18.3 ബില്യൺ ഡോളർ

  • 01/08/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറി സാധാരണ ജീവിതത്തേക്ക് കടന്നതോടെ കുവൈത്തിലെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ രാജ്യങ്ങളിലെയും ലേബര്‍ മാര്‍ക്കറ്റ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പണം അയക്കല്‍ 2020മായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനയുണ്ടായിട്ടുണ്ട്. സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍റര്‍ പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾ കഴിഞ്ഞ വർഷം അയച്ചത് 127.2 ബില്യൺ ഡോളറാണെന്ന് ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിന്‍റെ ജൂലൈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020ല്‍ ഇത് 116.5 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. തുടര്‍ച്ചയായ നാല് വര്‍ഷം പണം അയക്കലില്‍ കുറവ് വന്ന ശേഷം 2021ല്‍ 9.2 ശതമാനത്തിന്‍റെ വര്‍ധനയാണ് വന്നിട്ടുള്ളത്. കുവൈത്ത് തൊഴിൽ വിപണി 6.1 ശതമാനം വളർച്ചയോടെ മൂന്നാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ട് പറയുന്നു. കുവൈത്തില്‍ നിന്നുള്ള തൊഴിലാളികള്‍ 2021ല്‍ അയച്ചത് 18.3 ബില്യണ്‍ ഡോളറാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News