ഇറാഖി അധിനിവേശത്തിന്‍റെ ഓര്‍മ്മ പുതുക്കി കുവൈത്ത്

  • 01/08/2022


കുവൈത്ത് സിറ്റി: രാജ്യത്തെ  ഇറാഖി അധിനിവേശത്തിന്‍റെ ഓര്‍മ്മകള്‍ പുതുക്കി കുവൈത്ത്. ഇറാഖി അധിനിവേശത്തിന്റെ 32-ാം വാർഷികം ഓഗസ്റ്റ് രണ്ടിനാണ് ആചരിക്കുന്നത്. ക്രൂരമായ ആക്രമണത്തിന് മുന്നിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട് വീരത്വവും അഭിമാനകരവുമായ പോരാട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാവുകയാണ് ഓഗസ്റ്റ് രണ്ട്. നിരവധി  മനുഷ്യർ അവരുടെ രക്തം കൊണ്ട് എഴുതിയ ത്യാഗങ്ങളും സ്മരണകളിലാണ് രാജ്യം. മാതൃരാജ്യത്തോടുള്ള സ്നേഹം നിറഞ്ഞ ചരിത്രമാണ് കുവൈത്തിനുള്ളത്. 

കുവൈത്തിന്‍റെ ഹൃദയത്തേ മുറിവേല്‍പ്പിച്ച ആക്രമണത്തിനെതിരെ രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ ധീരമായ ചെറുത്തുനിൽപ്പുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൈഫാൻ, റുമൈത്തിയ, അൽ റൗദ, ബയാൻ പ്രദേശങ്ങളായിരുന്നു. സൈനിക പരിശീലനം ലഭിക്കാത്തവരില്‍ നിന്നുള്ള ജനകീയ പ്രതിരോധം അധിനിവേശം നടത്തിവര്‍ക്ക് വലിയ വെല്ലുവിളിയായി മാറി. കുവൈത്തിന്‍റെ ശബ്‍ദം അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ നയതന്ത്രം നിർണായക പങ്കും വഹിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News