കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന കനത്ത മഴ; തീവ്രമെന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ എണ്‍വയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍

  • 01/08/2022

കുവൈത്ത് സിറ്റി: കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കൂടുതൽ തീവ്രമാണെന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ എണ്‍വയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ പ്രോഗ്രാംസ് ആന്‍ഡ് ആക്ടിവിറ്റീസ് വിഭാഗം ഡയറക്ടര്‍ ജന്നാന്‍ ബെഹ്‍സാദ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കനത്ത മഴ കൂടുതൽ നാശനഷ്ടങ്ങൾക്കും കാരണമാകുന്നുണ്ട്. വിവിധ സീസണുകളിൽ ലോകത്ത് കൂടുതല്‍ തീവ്രമായ പ്രതിഭാസങ്ങളാണ് സംഭവിക്കുന്നത്. ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും  നിർണ്ണയിക്കാൻ പ്രയാസമാണെന്നും ജന്നാന്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതികൂല പ്രത്യാഘാതങ്ങളും മഴയുടെ തീവ്രതയും കുറയ്ക്കുന്നതിനുള്ള നടപടികൾ തയ്യാറാക്കണം. കനത്ത മഴയെത്തുടർന്ന് അറേബ്യൻ ഗൾഫിലെ പ്രത്യേക പ്രദേശങ്ങളിൽ വലിയ തോതിലുള്ള വെള്ളപ്പൊക്കമുണ്ടാകുന്നത് ഭാവിയിൽ  പതിവായി മാറിയേക്കാം. മനുഷ്യ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് അടക്കമുള്ള കാരണങ്ങള്‍ കൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News