അപകടസ്ഥലത്ത് വീഡ‍ിയോ ചിത്രീകരണം; ശിക്ഷാർഹമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 01/08/2022

കുവൈത്ത് സിറ്റി: അപകടസ്ഥലത്ത് വെച്ച് മരണപ്പെട്ടയാളുടെ വീഡിയോ ചിത്രീകരിക്കുന്നത് ശിക്ഷാർഹമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരുടെ വിശുദ്ധി ലംഘിക്കുന്നതിനാൽ നിയമപ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. തേർഡ് റിംഗ് റോഡിൽ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരാളെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു. നിയമലംഘനങ്ങള്‍ ഒഴിവാക്കാൻ ഇത്തരം ക്ലിപ്പുകൾ പ്രചരിപ്പിക്കാതെയും പ്രസിദ്ധീകരിക്കാതെയും പൊതു ധാർമികത പാലിക്കാനും ജനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും സ്വദേശികളോടും താമസക്കാരോടും ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News