കുവൈത്തിനെ നടുക്കി വാഹനാപടകം; രണ്ട് പേര്‍ മരിച്ചു

  • 01/08/2022

കുവൈത്ത് സിറ്റി: കിംഗ് ഫഹദ് എക്‌സ്പ്രസ് വേയുമായുള്ള തേർഡ് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കുവൈത്തി പൗരന്മാരായ ഒരു യുവാവും യുവതിയുമാണ് മരണപ്പെട്ടിട്ടുള്ളത്. കാര്‍ അപകടം ഉണ്ടായതായി ജനറല്‍ ഫയര്‍ ഫോഴ്സ് ഓപ്പറേഷന്‍സ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നുവെന്ന് പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഗരീബ് പറഞ്ഞു. കാര്‍ തലകീഴെ മറിഞ്ഞാണ് അപകടം ഉണ്ടായതെന്നും രണ്ട് പേര്‍ അതിനുള്ളില്‍ അകപ്പെട്ട് പോവുകയായിരുന്നുവെന്നും അഗ്നിശമന സേന അറിയിച്ചു. വാഹനത്തിന് തീപിടിച്ചതും അപകടത്തിന്‍റെ ആക്കം കൂട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News