കുവൈത്തിലെ സ്വകാര്യ സ്കൂളുകളില്‍ ഓഗസ്റ്റ് 21ന് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കും

  • 01/08/2022

കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളില്‍ 2022-23 അധ്യായന വര്‍ഷത്തെ ക്ലാസുകള്‍ ഓഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് സാധാരണ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുനരാരംഭം കുറിക്കുന്നത്. വിദ്യാർത്ഥികൾ ഓഗസ്റ്റ് 28 ഞായറാഴ്ച മുതൽ ബാച്ചുകളായി സ്കൂൾ ആരംഭിക്കും, തുടർന്ന് ഓഗസ്റ്റ് 30 ചൊവ്വാഴ്ചയും അടുത്ത ആഴ്ച മറ്റൊരു ബാച്ചും സെപ്റ്റംബർ നാലിനും ആരംഭിക്കും. അതേസമയം, സ്വകാര്യ സ്കൂളുകളിലെ ട്യൂഷന്‍ ഫീസില്‍ വര്‍ധനയുണ്ടാവില്ലെന്ന് വിദ്യാഭ്യാസ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, മേഖല മനുഷ്യശേഷിയുടെ വലിയ കുറവ് നേരിടുന്നുണ്ടെന്ന് സ്വകാര്യ സ്കൂള്‍ യൂണിയന്‍ പ്രസിഡന്‍റ് നൗറ അല്‍ ഗാനിം പറഞ്ഞു വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല വിദേശ അധ്യാപകരും കുടുംബമില്ലാതെ കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ വിസമ്മതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News