മുൻ കുവൈറ്റ് പ്രതിരോധ മന്ത്രിക്കെതിരെ യുഎസിൽ കേസ്

  • 01/08/2022

കുവൈത്ത് സിറ്റി: ആർമി ഫണ്ട് അഴിമതിയിൽ ഉൾപ്പെട്ട മുൻ പ്രതിരോധ മന്ത്രി ഷെയ്ഖ് അൽ ഖാലിദ് അൽ ജറയ്‌ക്കെതിരെ അമേരിക്കൻ കോടതിയില്‍ പരാതി.  ഈ കേസില്‍ അല്‍ ജറയെ കുറ്റവിമുക്തനാക്കുന്നുവെന്നുള്ള വിധി  മിനിസ്റ്റേഴ്സ് കോടതിയുടെ വിധി മാര്‍ച്ചില്‍ വന്നതോടെ ഏതാണ്ട് അവസാനിച്ചതാണെങ്കിലും ഓഗസ്റ്റിലാണ് അപ്പീല്‍ പരിഗണിക്കുന്നത്. 

ഷെയ്ഖ് ഖാലിദും അദ്ദേഹത്തിന്റെ മക്കളും മറ്റ് പത്ത് പേരും ചേർന്ന് കുവൈത്തിന്‍റെയും അവിടുത്തെ ജനങ്ങളുടെയും പൊതുഫണ്ടായ 104 മില്യൺ ഡോളർ ഉൾപ്പെടെ അപഹരിക്കാനും അനധികൃതമായി പിടിച്ചെടുക്കാനും ഗൂഢാലോചന നടത്തിയെന്നാണ് യുഎസ് നീതിന്യായ വകുപ്പിന്‍റെ പരാതിയിൽ പറയുന്നത്. കള്ളപണം വെളുപ്പിച്ചതിനും യുഎസ് കണ്ടുകെട്ടിയ അമേരിക്കൻ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചതായും ഷെയ്ഖ് ഖാലിദിനെതിരെ ആരോപണമുണ്ട്. ഇതെല്ലാം ധന മന്ത്രാലയത്തിന്‍റെയോ കുവൈത്തിലെ ഏതെങ്കിലും റെഗുലേറ്ററി അതോറിറ്റിയുടെയോ കണ്ണിൽപ്പെടാത്തതാണെന്നും പരാതിയില്‍ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News