ഉയർന്ന ജീവിതച്ചെലവ്; പ്രവാസികൾ ​ഗൾഫിൽ നിന്ന് മടങ്ങുന്നുവെന്ന് റിപ്പോർട്ട്

  • 02/08/2022

കുവൈത്ത് സിറ്റി: വളരെ ഉയർന്ന ജീവിതച്ചെലവ് കാരണം ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ സ്വമേധയാ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവണതയുണ്ടെന്ന് റിപ്പോർട്ട്. ജീവിതച്ചെലവ് വർധിക്കുന്നതിനാൽ ജിസിസി രാജ്യങ്ങൾ ജോലിക്ക് ആകർഷകമാകുന്നില്ല. പ്രത്യേകിച്ചും മിക്ക ജിസിസി സർക്കാരുകളും അവരുടെ പൗരന്മാർക്ക് മാത്രമാണ് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത്. മിഡിൽ ഈസ്റ്റ് ന്യൂസ് 'തീമെഡിയലൈൻ' എന്ന യുഎസ് ഏജൻസിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

‌സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലായി ഏകദേശം 21 മില്യൺ പ്രവാസികളാണ് ജോലി ചെയ്യുന്നത്. അതേസമയം, മൊത്തം ജനസംഖ്യയുടെ 20 ശതമാനവും തൊഴിൽ ശക്തിയുടെ 11 ശതമാനവും പൗരന്മാരുള്ള യുഎഇയിലെ പ്രവാസികളെ സംബന്ധിച്ച ഔദ്യോഗിക കണക്കുകളില്ല. 2020ലെ 116 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2021ൽ പ്രവാസികൾ അയക്കുന്ന തുക 127 ബില്യൺ ഡോളറായി വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. മേഖലയിലെ രാജ്യങ്ങളിൽ പ്രവാസികൾക്ക് മേൽ ചുമത്തുന്ന ചെലവുകൾ, ഫീസ്, നികുതികൾ എന്നിവയിലെ വർധനയെ കുറിച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News