കൊമേഴ്സൽ വിസിറ്റ് വിസകളെ മുതലെടുത്ത് കുവൈത്തിലെ വിസ കച്ചവട‌ക്കാർ; ഈടാക്കുന്നത് വൻ തുക

  • 02/08/2022

കുവൈത്ത് സിറ്റി: വാണിജ്യ ആവശ്യങ്ങൾക്കുള്ള സന്ദർശക വിസയെ മുതലെടുത്ത് വിസ കച്ചവട‌ക്കാർ. രാജ്യം ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ  നൽകുന്നത് താത്കാലികമായി നിർത്തിവെച്ചിരുന്നു. മനുഷ്യക്കടത്ത് സംബന്ധിച്ച രാജ്യാന്തര റിപ്പോർട്ടുകൾ ഉൾപ്പെടെ പരി​ഗണിച്ച് വിസ കച്ചവടം അവസാനിപ്പിക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിട്ടത്. എന്നാൽ, പണത്തിന്റെ ഒഴുക്ക് സുരക്ഷിതമാക്കാനും സാമ്പത്തിക വരുമാനം ഉറപ്പാക്കാനുമായി മനുഷ്യക്കടത്തിനും വിസ കച്ചവടത്തിനുമായി ഉപയോ​ഗിക്കുന്നത് കൊമേഴ്സൽ വിസിറ്റ് വിസകളാണ്.

രാജ്യത്തേക്കുള്ള കൊമേഴ്സൽ വിസിറ്റ് വിസകൾക്ക് 400 മുതൽ 600 കുവൈത്തി ദിനാർ വരെയാണ് മാർക്കറ്റിൽ വില ഈടാക്കുന്നത്. കുവൈത്തിൽ ജോലി ചെയ്യാമെന്നും പ്രയാസകരമായ സമയങ്ങൾ സഹിച്ച് മികച്ച ജീവിതം കെട്ടിപ്പടുക്കാമെന്നും പ്രതീക്ഷിക്കുന്നവരാണ് ഈ കുരുക്കിൽ ചാടുന്നത്. അവരെ കുവൈത്തിലേക്ക് കൊണ്ടുവന്ന കമ്പനിയിൽ മാത്രം ജോലി ചെയ്യാൻ അനുവദിക്കുന്ന വിസ ലഭിക്കാനുള്ള വ്യവസ്ഥകൾ അവഗണിച്ചാണ് അവർ ഈ അപകടസാധ്യതകൾ ഏറ്റെടുക്കുന്നത്. കുവൈത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കുന്നതിനായി വാണിജ്യ സന്ദർശന വിസകളും വിഷയത്തിൽ ഉടൻ ഇടപെടലുകൾ വേണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News